Tuesday 15 December 2020

Devalayamani Muzhangeedunu - Lyrics

ദേവാലയമണി മുഴങ്ങിടുന്നു

അൾത്താര വേദി ഒരുങ്ങിടുന്നു
നിറഞ്ഞ മനസൊടൊരുങ്ങി നിൽക്കാം
കർത്താവിൻ ബലിവേദിയിൽ(2)

Chorus
വരുവിൻ അണിചേരുവിൻ
ദൈവം നമ്മോടുകൂടെ
പരിശുദ്ധ കൂദാശയിൽ (2)

അന്നാപെസഹാ നാളിൽ കർത്താവരുളിയ പോലെ (2)
സ്നേഹത്തിലൊന്നായി ഒരുമനമോടെ
ഈ സ്നേഹബലിയിൽ അണിചേരാം (2)
Chorus
വരുവിൻ അണിചേരുവിൻ
ദൈവം നമ്മോടുകൂടെ
പരിശുദ്ധ കൂദാശയിൽ(2)


അന്നാ കാൽവരി മലയിൽ ഈശോ നൽകിയ ബലിതൻ (2)
ഓർമ്മയോടേകാം ഈ തിരുബലിയും
ഈശോയ്ക്ക് പ്രിയരായ്ത്തീർന്നീടാം (2)

ദേവാലയമണി മുഴങ്ങിടുന്നു
അൾത്താര വേദി ഒരുങ്ങിടുന്നു
നിറഞ്ഞ മനസൊടൊരുങ്ങി നിൽക്കാം
കർത്താവിൻ ബലിവേദിയിൽ (2)

Chorus
വരുവിൻ അണിചേരുവിൻ
ദൈവം നമ്മോടുകൂടെ
പരിശുദ്ധ കൂദാശയിൽ (2)

No comments:

Post a Comment